വാക്കുകളിലല്ല, പ്രവൃത്തിയിലാണ് കാര്യം, ഗണേഷ് കുമാർ എന്ന മന്ത്രിയുടെ കരുതൽ;  പ്രശംസിച്ച് അനാമിക

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതയായ ഫാമിലി വ്ലോഗറാണ് അനാമിക വിഷ്ണു, ഇപ്പോഴിതാ കേരള സർക്കാരിനെയും,  മന്ത്രി ഗണേഷ് കുമാറിനെയും പ്രശംസിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അനാമിക.

പഴയ കെഎസ്ആർടിസി ബസുകൾ റൂം പോലെ ആക്കി, സാധാരക്കാർക്ക് താങ്ങാവുന്ന വിലയിൽ കൊടുക്കുന്നതിനെ കുറിച്ചാണ് അനാമിക പറയുന്നത്. “വാക്കുകളിലല്ല, പ്രവൃത്തിയിലാണ് കാര്യം. ഗണേഷ് കുമാർ എന്ന മന്ത്രിയുടെ കരുതൽ. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ ഇത്രയും നല്ലൊരു സൗകര്യം ഒരുക്കിയതിന് നന്ദി ഗണേഷ് കുമാർ സർ. പത്തനാപുരത്തിന്റെ മാത്രമല്ല, കേരളത്തിന്റെ തന്നെ അഭിമാനം. സാധാരണക്കാരന്റെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് പരിഹരിക്കുന്ന ഭരണാധികാരി”, എന്ന കുറിപ്പോടെയാണ് അനാമിക വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഞങ്ങളിപ്പോൾ മൂന്നാറാണ് ഉള്ളത്. ഉണ്ണിമോളേയും കൊണ്ട് പളനിയിൽ മൊട്ടയടിക്കാൻ പോയതാണ്. ബസിലാണ് യാത്ര. ഞങ്ങൾ വന്നപ്പോഴേക്കും ടിക്കറ്റ് ഫുള്ളായിരുന്നു. നിലവിൽ 10.30ക്കുള്ള ബസാണ് ബുക്ക് ചെയ്തിരിക്കുന്നത്. കുഞ്ഞുങ്ങൾ ഉള്ളതിന്റെ ബുദ്ധിമുട്ടും ഡയപ്പർ മാറിയില്ലെങ്കിൽ അവർക്കുണ്ടാകുന്ന ബുദ്ധിമുട്ടും കാര്യങ്ങളുമെല്ലാം അമ്മമാർക്ക് അറിയാം. അതുകൊണ്ട് ഇവിടെ ഒരു ഹോട്ടലിൽ കയറി റേറ്റ് ചോദിച്ചു. മൂന്ന് മൂന്നര മണിക്കൂറത്തേക്ക് അവർ പറഞ്ഞത് 1500 രൂപയാണ്. ഗണേഷ് കുമാർ സാറിനെ ഓർത്ത് അഭിമാനവും സന്തോഷവും തോന്നിയൊരു കാര്യമുണ്ട്. പഴയൊരു കെഎസ്ആർടിസി ബസാണിത്. അവരതൊരു റൂം പോലെ ആക്കിയിട്ടുണ്ട്. എസിയാണ്. വെറും 220 രൂപയ്ക്കാണ് ഞങ്ങൾക്കിത് കിട്ടിയത്. വൈകിട്ട് അഞ്ച് മണിക്ക് എടുത്തു കഴിഞ്ഞാൽ പിറ്റേന്ന് ഒൻപത് മണിവരെ നമുക്കിത് ഉപയോഗിക്കാം. ഇങ്ങനത്തെ ഒരു സൗകര്യം ഗണേഷ് കുമാർ സാർ ചെയ്ത് തന്നിട്ടുണ്ട്. ഒരുപാട് ബഹുമാനം തോന്നുന്നുണ്ട്. ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത്. സർക്കാരിനെ സമ്മതിച്ചേ പറ്റൂ. കുട്ടികളെയൊക്കെ കൊണ്ടുവരുമ്പോൾ ചിലപ്പോൾ റൂമൊന്നും എടുക്കാനുള്ള ബഡ്ജറ്റ് ഉണ്ടാകില്ലായിരിക്കും. പക്ഷേ ഇതിൽ എന്തോരം സൗകര്യങ്ങളാണ്. ഡോർമെറ്ററി അല്ലാണ്ട് 1000 രൂപയ്ക്ക് ബസിൽ തന്നെ റൂമും ഉണ്ട്. ഞാനും ചില സമയങ്ങളിൽ സർക്കാരിനെ കുറ്റം പറഞ്ഞിട്ടുണ്ട്. പക്ഷേ ഇതൊക്കെ കാണുമ്പോൾ നമ്മുടെ സർക്കാർ എന്തൊക്കെയോ ചെയ്യുന്നുണ്ട്. എന്തൊക്കെയോ അല്ല, നമുക്ക് വേണ്ടിയതൊക്കെ സർക്കാർ ചെയ്യുന്നുണ്ട്. ഗണേഷ് സാറിനെ ഒക്കെ സമ്മതിക്കണം. അവരെയൊക്കെയാണ് മന്ത്രി എന്ന് പറയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!