തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധക്കാരെ രക്ഷാപ്രവർത്തന ത്തിന്റെ പേരില്‍ തല്ലിയൊതുക്കിയ വിവാദ ഗണ്‍മാൻ അനില്‍കുമാറിന് സമ്മാനമായി സ്ഥാനക്കയറ്റം നല്‍കി പിണറായി സർക്കാർ.
സർക്കാരിന്റെ കാലാവധി അവസാനി ക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം. താത്കാലിക തസ്തികയുണ്ടാക്കി യാണ് സ്ഥാനക്കയറ്റം നല്‍കിയത്. മന്ത്രിസഭാ യോഗ തീരുമാനം ഉത്തരവായി ഡിജിപി ഇറക്കി.
പത്തനംതിട്ട ജില്ലാ ആസ്ഥാനത്തേക്കാണ് അനില്‍കുമാറിന്റെ സ്ഥാനക്കയറ്റത്തോടെ സ്ഥലംമാറ്റം. റിസർവ് ഇൻസ്പെക്ടറാ യാണ് നിയമനം. എത്ര കാലത്തേക്കാണ് നിയമനമെന്നും ഉത്തരവിലില്ല. ജില്ലാ പൊലീസ് ആസ്ഥാനങ്ങളുടെ മേല്‍നോട്ടത്തിനെന്നാണ് ഇതിന് നല്‍കുന്ന വിശദീകരണം.
