തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലേ നഴ്സുമാർ നാളെ പണിമുടക്കും. ഏറ്റവും കുറഞ്ഞ വേദനം 40000 രൂപയാക്കി ഉയർത്തണമെന്നാവ ശ്യപ്പെട്ടാണ് സൂചനാ പണിമുടക്ക്. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ നേതൃത്വത്തിലാണ് പണിമുടക്ക്.
നഴ്സുമാരുടെ ശമ്പളം വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കുന്നി ല്ലെന്നും മിനിമം വേതനം ഉയർത്തുന്നതി നായി നാളത്തെ സൂചന പണിമുടക്കിനു ശേഷം കൂടുതൽ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ വ്യക്തമാക്കി. നാളെ ആശുപത്രികളിലെ മൂന്നിൽ ഒന്ന് ജീവനക്കാർ ജോലിക്ക് കയറും. ബാക്കിയുള്ളവർ സൂചനാ സമരത്തിൽ പങ്കെടുക്കും.
പണിമുടക്ക് ദിവസം അവകാശ പ്രഖ്യാപന സമ്മേളനവും നടക്കും. തൃശൂരിലായിരിക്കും അവകാശ പ്രഖ്യാപന സമ്മേളനം നടക്കുക. നിലവിൽ 20000 രൂപയാണ് ഏറ്റവും കുറഞ്ഞ വേതനം. വർഷങ്ങളായി ശമ്പള പരിഷ്കരണം ഉണ്ടായിട്ടില്ലെന്നും സർക്കാർ ഇക്കാര്യത്തിൽ ഇടപെടണമെന്നുമാണ് സംഘടനയുടെ ആവശ്യം.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ ശസ്ത്രക്രിയ ഉപകരണം വീട്ടമ്മയുടെ വയറ്റിൽ അകപ്പെട്ട സംഭവം സിസ്റ്റത്തിൻ്റെ പിഴവാണെന്നും നഴ്സുമാരും രോഗികളും തമ്മിലുള്ള അനുപാതം പാലിച്ചാലെ പ്രശ്നം തീരുകയുള്ളുവെന്നും ജാസ്മിൻ ഷാ പറഞ്ഞു. എല്ലാ ഉത്തരവാദിത്തവും ഡോക്ടർമാർ അവസാനം നഴ്സുമാരുടെ തലയിലിടുകയാണെന്നും ജാസ്മിൻ ഷാ കുറ്റപ്പെടുത്തി.
