ശ്രീഹരിക്കോട്ട: രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം. സ്കൈറൂട്ട് എയറോസ്പേസിന്‍റെ വിക്രം 1 റോക്കറ്റ് വിക്ഷേപണം ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് ആണ്.
ശ്രീഹരിക്കോട്ടയിലെ ഐഎസ്ആർഒയുടെ സതീഷ് ധവാൻ സ്പേസ് സെൻ്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് മിഷൻ ആഗമൻ എന്ന് പേരിട്ട ദൗത്യം നടക്കുക. ഇൻസ്പേസിന്റെ പിന്തുണയോടെയാണ് വിക്ഷേപണം.
