കണ്ണൂർ : പിണറായി വിജയന്റെ വീടിന് മുന്നിൽ സുരക്ഷക്കായി നിർത്തിയ പൊലീസ് ജീപ്പ് സംബന്ധിച്ച് പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കണ്ണൂരിൽ ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല. സുരക്ഷാ കമ്മിറ്റി വിഷയം പരിശോധിച്ച് തീരുമാനിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ ഇസഡ് പ്ലസ് സുരക്ഷ ഉണ്ടായിരുന്ന വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ വീടിനു മുമ്പിലുള്ള ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ സമിതി വിലയിരുത്തി തീരുമാനിക്കുമെന്നും ഇസെഡ് പ്ലസ് സുരക്ഷയുണ്ടായിരുന്നതിനാലാണ് അങ്ങനെയൊരു സംവിധാനം ഏർപ്പെടുത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മയ്യിൽ പൊലീസ് സ്റ്റേഷന് ആവശ്യമായ ഫണ്ട് അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഓണത്തിനു മുമ്പ് തന്നെ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറും. ചെറുപുഴ പഞ്ചായത്ത് സ്ഥലം കണ്ടെത്തി തന്നാൽ പൊലീസ് സ്റ്റേഷൻ കെട്ടിടം നിർമ്മിക്കാനുള്ള നടപടി സ്വീകരിക്കും. എല്ലാ പൊലീസ് സ്റ്റേഷനും നവീകരിക്കും. എല്ലാ സ്റ്റേഷനും ഒരേ പെയിൻറ് അടിക്കും. 64 സ്റ്റേഷനുകൾ ഒഴിച്ച് ബാക്കി റേഷനുകളിലെല്ലാം എസ്ഐമാർക്ക് വീണ്ടും ചുമതല നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് ജീപ്പ്… പ്രതികരണവുമായി മന്ത്രി രമേശ് ചെന്നിത്തല
