വിവിധ അപകടങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു


പാലാ : വിവിധ അപകടങ്ങളിൽ പരിക്കേറ്റ നാല് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കാഞ്ഞിരമറ്റം സ്വദേശി ജെയ്സൺ എബ്രഹാമിന് പരിക്കേറ്റു. ഇന്നു രാവിലെ തെക്കുംതല ഭാഗത്ത് വച്ചായിരുന്നു അപകടം.

ഈരാറ്റുപേട്ട – കാഞ്ഞിരപ്പള്ളി റൂട്ടിൽ കാപ്പാട് ഭാഗത്തുവച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കാഞ്ഞിരപ്പള്ളി സ്വദേശികളായ റയോൺ ബിനോയ് ( 22), ജോസ് റെജി (23) എന്നിവർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം.

കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഇടുക്കി മുരിക്കാശേരി സ്വദേശി ജോണി ജേക്കബിന് ( 60) പരിക്കേറ്റു. ഇടുക്കി പൂമലക്കണ്ടം ഭാഗത്ത് വച്ച് ഇന്നലെ രാത്രിയിലായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!