സ്ക്കൂൾ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു

പാമ്പാടി : ചേന്നമ്പള്ളി – കങ്ങഴ റോഡിൽ ഓർവയൽ കവലയ്ക്ക് സമീപം  സ്ക്കൂൾ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ പരിക്ക് സാരമായതാണ്.

ഇന്ന് ഉച്ചയോട് കൂടിയാണ് അപകടം ഉണ്ടായത് . അപകടത്തിൽ ബൈക്ക് യാത്രക്കാരായ ലിസൺ (25 ) പൂതകുഴി   , അർജ്ജുൻ ( 17 ) എന്നിവർക്കാണ് പരിക്കേറ്റത് . ഇതിൽ അർജ്ജുനാണ് സാരമായി പരിക്കേറ്റത്.
പരിക്കേറ്റ യുവാക്കളെ നാട്ടുകാർ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി  കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!