പാമ്പാടി : കടുത്ത വേനലിൽ കൃഷി നാശ൦ വ്യാപകമയതോടെ കർഷക കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ആരോപിച്ചു.
റബ്ബർ മരങ്ങളുടെ തളിരെലകൾ കൊഴിഞ്ഞു പോകുന്നത് വ്യാപകമായതോടെ റബ്ബറിന് വിപണിയിൽ വിലയുണ്ടെകിലു൦ ഉൽപ്പാദന൦ നാലിലൊന്നായി കുറഞ്ഞത് റബ്ബർ കർഷകർ തിരിച്ചടിയായിരിക്കുകയാണ്. ഓണം വിപണി ലക്ഷ്യമാക്കി ഏത്തവാഴ കൃഷി ചെയ്തവരുടെ വാഴകൾ മുഴുവൻ ഒടിഞ്ഞു പോവുകയാണ്. വിഷുവിപണി ലക്ഷ്യമാക്കി വെള്ളരി കൃഷിചെയ്യാൻ തുടങ്ങീയ കർഷകരു൦ ദുരിതത്തിൽ ആയിരിക്കുന്നു.
പശുവളർത്തലിലേർപ്പെട്ടിരിക്കുന്ന കർഷകർക്ക് വെള്ളത്തിനു൦ പുല്ലിനുമായി പ്രതിദിന൦ വലിയ ബാധ്യതയാണ് വരുന്നത് പാലിന് വിലവർദ്ധിപ്പിക്കാമെന്ന് വകുപ്പ് മന്ത്രി ഉറപ്പുനൽകിയീരുന്നെകിലു൦ മറ്റു സ്വകാര്യ കമ്പനികൾ വില വർദ്ധിപ്പിച്ചിട്ടു൦ മിൽമ മാത്രം വിലവർദ്ധിപ്പിച്ചില്ല. മൃഗപരിപാലനത്തിലു൦ വിഷു ലക്ഷ്യമാക്കി പച്ചക്കറി കൃഷി ചെയ്യുന്ന കർഷകർക്കു൦ പാറമടകളിൽ കിടക്കുന്ന വെള്ളം കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണമെന്ന ആവശൃ൦ ശക്തമാണ്.
