വയനാട് : നെന്മേനി പഞ്ചായത്ത് ഹരിത കർമസേനയുടെ എം സി എഫിലുണ്ടായ തീപിടിത്തത്തിൽ മധ്യവയസ്കൻ വെന്തുമരിച്ചു.
ചുള്ളിയോട് അമ്പലക്കുന്ന് പണിയ കോളനിയിലെ ഭാസ്കരൻ (63) ആണ് മരിച്ചത്.
തിങ്കൾ രാത്രി 9.30 ഓടെയാണ് ചുള്ളിയോട് ടൗണിൽ ബസ് സ്റ്റാൻഡിനോട് ചേർന്ന ഭാഗത്തെ എം എസി എഫിൽ തീപടർന്നത്.
നിമിഷങ്ങൾക്കകം ആളിപ്പടർന്ന തീയിൽ മാലിന്യ ചാക്കുകൾക്കൊപ്പം എം സി എഫിലെ രണ്ട് കെട്ടിടങ്ങളും തുടർവിദ്യാകേന്ദ്രത്തിന്റെ കെട്ടിടവും ഭാഗികമായി കത്തി നശിച്ചു.
ബത്തേരിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന മൂന്ന് മണിക്കൂറിലേറെ സമയമെടുത്താണ് തീയണച്ചത്.
ഇതിന് ശേഷമാണ് ഭാസ്കരന്റെ മുതദേഹം കത്തിക്കരിഞ്ഞ നിലയിൽ മാലിന്യച്ചാക്കുകൾക്കിടയിൽ കണ്ടത്.
എം സി എഫ് കെട്ടിടത്തിൽ പതിവായി കിടക്കുന്നയാളാണ് ഭാസ്കരൻ .
ഹരിത കർമസേനയുടെ എം സി എഫിലുണ്ടായ തീപിടിത്തത്തിൽ മധ്യവയസ്കൻ വെന്തുമരിച്ചു
