കൂടിക്കാഴ്ച്ചകളെല്ലാം പോറ്റി ക്ഷണിച്ചിട്ടെന്ന് അടൂർ പ്രകാശിൻ്റെ മൊഴി; കണ്ട തീയതികളിൽ വ്യക്തതയില്ല, വീണ്ടും…

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാടുകൾ ഒന്നുമില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. വീട്ടിലും ബംഗളൂരുവിലും പോറ്റിയെ കണ്ടിട്ടുണ്ട്. കൂടിക്കാഴ്ചകൾ എല്ലാം പോറ്റി ക്ഷണിച്ചതുപ്രകാരം ആയിരുന്നു.

ദില്ലിയിൽ പോകാനും പോറ്റിയാണ് ക്ഷണിച്ചത്. എന്നാൽ കണ്ട തീയതികൾ വ്യക്തമായി ഓർമയിൽ ഇല്ലെന്നും അടൂർ പ്രകാശ് മൊഴി നൽകി. അതേസമയം, മൊഴികളിൽ വൈരുദ്ധ്യമുണ്ടെങ്കിൽ അടൂർ പ്രകാശിനെ എസ്ഐടി വീണ്ടും ചോദ്യം ചെയ്യും.

മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, പത്തനംതിട്ട എം പി ആൻ്റോ ആൻ്റണി എന്നിവരിൽ നിന്ന് എസ് ഐ റ്റി മൊഴി എടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!