കോട്ടയം : പ്രൊ. സി.ആർ.ഓമനക്കുട്ടൻ ഫൗണ്ടേഷന്റെ രണ്ടാമതു പുരസ്ക്കാരം
കലാ,നാടക രംഗത്തെ സമഗ്രസംഭാവന പരിഗണിച്ച് കലാരത്നം ആർട്ടിസ്റ്റ് സുജാതന്.
25000 രൂപയും ശിൽപ്പവും അടങ്ങുന്ന പുരസ്ക്കാരം ഒക്ടോബർ 5ന് വൈകിട്ട് 5 മണിക്ക് ദർശന ഓഡിറ്റോറിയത്തിൽ നടക്കുന്ന സി.ആർ.ഓമനക്കുട്ടൻ അനുസ്മരണ സമ്മേളനത്തിൽ
മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ
അദ്ധ്യക്ഷത വഹിക്കും. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടറും എഴുത്തുകാരനുമായ
ജോസ് പനച്ചിപ്പുറം അനുസ്മരണ പ്രഭാഷണം നടത്തും.
ഫൗണ്ടേഷന്റെ ആദ്യ
പുരസ്ക്കാരം നടൻ വിജയരാഘവനായിരുന്നു . എം.ജി സർവ്വകലാശാലാ മുൻ വി.സി. ഡോ.
ബാബു സെബാസ്റ്റ്യൻ, കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം
ഇട്ടിച്ചെറിയ, ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ.എമിൽ പുള്ളിക്കാട്ടിൽ
, ഓമനക്കുട്ടൻ ഫൗണ്ടേഷൻ ചെയർമാൻ വി.ജയകുമാർ എന്നിവരടങ്ങുന്ന ജഡ്ജിംഗ്
കമ്മിറ്റിയാണ് അർട്ടിസ്റ്റ് സുജാതനെ പുരസ്ക്കാരത്തിന്
തിരഞ്ഞെടുത്തത്. വൈകിട്ട് 4 മുതൽ പാടി പതിഞ്ഞ നാടക സിനിമാ ഗാനങ്ങൾ ആത്മ
പാട്ടുകൂട്ടം അവതരിപ്പിക്കും.
