ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ 6 -7 തീയതികളിൽ കേരളത്തിൽ

തിരുവനന്തപുരം : പുതിയ ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ജി ഫെബ്രുവരി  6-7 തീയതികളിൽ കേരളത്തിൽ സന്ദർശനം നടത്തും. എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ പരിപാടികളിൽ ദേശീയ അധ്യക്ഷൻ പങ്കെടുക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് അറിയിച്ചു.

6ന് ഉച്ചയ്ക്ക് നെടുമ്പാശ്ശേരിയിൽ എത്തുന്ന ദേശീയ അധ്യക്ഷന് സംസ്ഥാന നേതൃത്വം സ്വീകരണം നൽകും. ബി ജെbപി കോർ കമ്മറ്റിയിലും സംസ്ഥാന ഭാരവാഹി യോഗത്തിലും പങ്കെടുക്കുന്ന ദേശീയ അധ്യക്ഷൻ അങ്കമാലിയിൽ എറണാകുളം, ആലപ്പുഴ ജില്ലകളിലെ ആറായിരത്തോളം വരുന്ന ബൂത്ത് പ്രസിഡന്റുമാരുടെ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കും.

7 ന് രാവിലെ കാലടിയിൽ ആദിശങ്കര ജന്മഭൂമിയിൽ സന്ദർശനം നടത്തിയ ശേഷം തൃശൂരിലെത്തി, വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന പൊതുബജറ്റ് ചർച്ചയിലും നിതിൻ നബിൻ ജി പങ്കെടുക്കും.

വൈകിട്ട് തൃശൂർ നിയമസഭാ മണ്ഡല നേതൃയോഗത്തിൽ പങ്കെടുത്ത ശേഷം നെടുമ്പാശേരി വഴി ദൽഹിക്ക് മടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!