മുന്‍ ഗവ. പ്ലീഡര്‍ അഡ്വ. പി.ജി.മനു കീഴടങ്ങി

കൊച്ചി : നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ഹൈക്കോടതിയിലെ മുന്‍ ഗവ. പ്ലീഡര്‍ അഡ്വ. പി.ജി.മനു കീഴടങ്ങി.
എറണാകുളം പുത്തന്‍കുരിശ് പോലീസ് മുമ്പാകെയാണ് രാവിലെ എട്ടിന് ഇയാള്‍ കീഴടങ്ങിയത്.

നേരത്തെ, മനുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. കഴിഞ്ഞ ഒക്‌ടോബറില്‍ നിയമസഹായം തേടി എത്തിയ അതിജീവിതയെ ഇയാള്‍ പലവട്ടം പീഡനത്തിനിരയാക്കിയെന്നാണ് കേസ്.

എറണാകുളം സ്വദേശിയായ 25കാരിയാണ് ഇയാള്‍ക്കെതിരേ ചോറ്റാനിക്കര പോലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചതായും പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!