പാലായിൽ എൻഡിഎ കരുത്ത് തെളിയിക്കും: ബിജെപി

കോട്ടയം : പാലാ നിയോജകമണ്ഡലത്തിൽ വരാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടുകൂടി NDA വിജയിക്കുമെന്ന് BJP ദേശീയ കൗൺസിൽ അംഗം പി സി ജോർജ്.

പാലയുടെ വികസനത്തെ തടസ്സപ്പെടുത്തി പരസ്പരം പഴിചാരുന്നവരെയല്ല, ജനങ്ങൾക്കാവശ്യമുള്ള വികസനം നടപ്പിലാക്കാൻ കഴിവുള്ളവരെയായിരിക്കും പാലാ ഇനി തിരഞ്ഞെടുക്കുകയെന്ന് പി സി ജോർജ് പറഞ്ഞു. ബിജെപി പാലാ നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാ യിരുന്നു അദ്ദേഹം. ബിജെപി ജില്ലാ പ്രസിഡന്റ് ജീ. ലിജിൻ ലാൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

കർഷമോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ജയസൂര്യൻ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും നിയോജകമണ്ഡലം ഇൻ ചാർജുമായ അഡ്വ ഷോൺ ജോർജ്, ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് സുമിത് ജോർജ്,ആലപ്പുഴ മേഖല പ്രസിഡന്റ് എൻ ഹരി, മേഖല സംഘടന സെക്രട്ടറി എൽ പത്മകുമാർ,പ്രൊഫ ബി വിജയകുമാർ, അഡ്വ പി. ജെ തോമസ്, സെബി പറമുണ്ട, ജോസഫ് ടി ജോസഫ്, എൻ കെ ശശികുമാർ, വിഷ്ണു വഞ്ചിമല, സോമശേഖരൻ തച്ചേട്ട്, വത്സല ഹരിദാസ്,കമലമ്മ രാഘവൻ, ബിനീഷ് ചൂണ്ടച്ചേരി, സജി എസ് തെക്കേൽ,സരീഷ് കുമാർ, ജയാ രാജു, അഡ്വ ജി അനീഷ്, ഷാനു വി എസ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!