പത്തനാട് : കങ്ങഴ ശ്രീ മഹാദേവ ക്ഷേത്രം ശിവരാത്രി മഹോത്സവ ഒരുക്കത്തിൽ. 2026 ഫെബ്രുവരി 15നാണ് വിശേഷാൽ ചടങ്ങുകളോട് കൂടിയ മഹാശിവരാത്രി ആഘോഷം ക്ഷേത്രത്തിൽ നടക്കുക.
രാവിലെ 8 മുതൽ ശ്രീ ബലി, പറ/അൻപൊലി വഴിപാട്. ഉച്ചയ്ക്ക് 12ന് വിവിധ ദേശങ്ങളിൽ നിന്നുള്ള കാവടിയാട്ട ഘോഷയാത്രകൾ ക്ഷേത്രത്തിലേക്ക് എത്തിച്ചേരും. തുടർന്ന് അഭിഷേകം.
വൈകിട്ട് 7 സേവ,തിരൂമുമ്പിൽപറ/അൻപൊലി വഴിപാട്. രാത്രി 10മുതൽ മേജർസൈറ്റ് കഥകളി കഥ: 1. സന്താനഗോപാലം, 2. കിരാതം. രാത്രി 12ന് ശിവരാത്രി വിശേഷാൽ പൂജയോടു കൂടി ഉത്സവം സമാപിക്കും.
