കോട്ടയം : പാമ്പാടി ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിലെ കുംഭപ്പൂര മഹോത്സവത്തിന് ഇന്ന് കൊടിയേറും.
കുംഭകുട ഘോഷയാത്ര മാർച്ച് 3നും ആറാട്ട് 5 നും നടക്കും.
വൈകിട്ട് 6 ന് ക്ഷേത്രം തന്ത്രി പെരിഞ്ഞേരി മന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലും മേൽശാന്തി ഹരികുമാർ കെ. വിഷണു നമ്പൂതിരിയുടെ സഹകാർമികത്വത്തിലുമാണ് കൊടിയേറ്റ്’ നടക്കുക. തുടർന്ന് ദീപകാഴ്ച. 7.15ന് കലാപരിപാടികളുടെ ഉദ്ഘാടനം സംഗീതജ്ഞൻ പനിച്ചിക്കാട് സദാശിവൻ നിർവ്വഹിക്കും. തുടർന്ന് 7.30നും 8.15 നും തിരുവാതിര, 9 ന് ഓർമ്മച്ചെപ്പ് കരാക്കേ ഗാനസന്ധ്യ”.
നാളെ (25, ന് ) ഉച്ചക്ക് 12 ന് ഉത്സവബലി ദർശനം, വൈകിട്ട് 6.45 ന് അക്ഷരശ്ലോകം, 7.30 ന് അറയ്ക്കൽ കൊട്ടാരം ദേവീക്ഷേത്രത്തിൽ നിന്നും ദേശതാലപ്പൊലി. 8 ന് നൃത്തം, 8.45 ന് ഭക്തിഗാനസുധ.
26ന് ഉച്ചയ്ക്ക് 12.30 ന് ഉത്സബലി ദർശനം, വൈകുന്നേരം 5.30ന് അൻപൊലി, പറ വഴിപാട്, 7ന് നൃത്തന്ധ്യ, 8 മുതൽ പാമ്പാടി ശ്രീഭദ്ര അവതരിപ്പിക്കുന്ന അവതരിപ്പിക്കുന്ന നൃത്തനാടകം – ശ്രീകൃഷ്ണ സാഗരം.
