കോത്തല ഇളങ്കാവ് ഭഗവതി ക്ഷേത്രത്തിൽ ഇന്ന് കൊടിയേറ്റ്, 24ന്      24 ഗരുഡൻമാരുടെ അരങ്ങേറ്റം…


പാമ്പാടി : കോത്തല ഇളങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും.  28 ആണ് ആറാട്ട്. 21ന്  വൈകീട്ട് ഏഴിന് തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് തൃക്കൊടിയേറ്റ്.   7.30 ന് കലാപരിപാടികളുടെ ഉദ്ഘാടനം തുടർന്ന് സോപാന സംഗീതം. 8.15 ന് മേജർ സെറ്റ് കഥകളി – ശ്രീരാമപട്ടാഭിഷേകം.

22ന്   രാവിലെ 11.45 ന് ഉത്സവബലി ദർശനം, 6.45ന് ഭജന 8.30 ന് ബാലെ ഛത്രപതി ശിവജി.  23ന്   11.45 ന് . ഉത്സവബലി ദർശനം .6 .45ന് കൈ കൊട്ടിക്കളി 7.30 ന് ഡാൻസ് 9ന് തിരുവാതിര.  

24 ന് രാവിലെ 11.45 ന് ഉത്സവബലി ദർശനം ആറിന്  ഭജന 6.45 ന് സംഗിതസദസ്സ് 8.30 ന് ഭക്തിഗാനമഞ്ജരി,  രാത്രി 10 മുതൽ 24 ഗരുഡൻമാർ ഒന്നിച്ചുള്ള അരങ്ങേറ്റം.

 25 ന് 11.30 ന് ഉത്സവബലി ദർശനം 6.45 ന് ശ്രീപാർവ്വതി ബാലഗോകുലം കൃഷ്ണായനം ഒൻപതിന്   കരോക്കെ.  26 ന് രാവിലെ എട്ടിന് നാരാണീയ പാരായണം 10 ന് സർപ്പപൂജ ഉച്ചയ്ക്ക് 12 മുതൽ മഹാപ്രസാദമൂട്ട് വൈകിട്ട് 6.45 ന് നാമതീർത്ഥലയം 8.30 ന് ആനന്ദനടനം നൃത്തസന്ധ്യ.

  27 ന് പള്ളിവേട്ട രാവിലെ 7.30 ന് ശ്രീബലി എഴുന്നള്ളത്ത് വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി തിരുമുമ്പിൽ വേല, സേവ , മയൂരനൃത്തം, സ്പെഷ്യൽ പാണ്ടിമേളം – രാത്രി 10.15 ന് ഗാനതരംഗിണി 11.30 ന് പള്ളിനായാട്ട്, പള്ളിവേട്ട എഴുന്നള്ളിപ്പ് . 

28 ന് വൈകീട്ട് മൂന്നിന്  ആറാട്ടു പുറപ്പാട്  4.30 ന് തിരു ആറാട്ട് . പട്ടും താലിയും സമർപ്പണം തുടർന്ന് ആറാട്ട് എതിരേൽപിനു വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും തീരുവരങ്ങിൽ വൈകിട്ട് ഏഴിന്  ചാക്യാർകൂത്ത് ,8.30 ന് നാദസ്വര ക്കച്ചേരി , 10.00 ന് സംഗീത സദസ്സ് 10.30 ന് വട്ടുകളം കവലയിൽ ദുർഗ്ഗാ ഭഗവതിയോടെപ്പം ഭദ്രാ ദേവിയെ കൂടെക്കൂട്ടി എഴുന്നള്ളത്ത് , ആറാട്ട് എതിരേൽപിനു താലപ്പൊലിയോടു കൂടി സ്വീകരണം. രാത്രി 12 ന്  സേവ, തിരുമുമ്പിൽപറ , വലിയ കാണിക്ക, കൊടിയിറക്ക്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!