പി സി ജോർജ്‌ ബിജെപിയിലേക്ക് ; ജനപക്ഷം സെക്യുലർ ബിജെപി യിൽ ലയിക്കും!



കോട്ടയം : പി സി ജോർജ്ജ് ബിജെപിയിലേക്ക്. ഇത് സംബന്ധിച്ചുള്ള ചർച്ച ഇന്ന് ദൽഹിയിൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

ബിജെപിയിൽ അംഗത്വമെടുക്കണ മെന്നാണ് ജനപക്ഷം പ്രവർത്തകരുടെ പൊതുവികാരമെന്നും ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും പിസി ജോർജ് പറഞ്ഞു.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി മുന്നണിയുടെ ഭാഗമായിരുന്നു പിസി ജോർജ്. അടുത്തിടെ വീണ്ടും മുന്നണിയുടെ ഭാഗമാകാനുള്ള താൽപര്യം ജോർജ് അറിയിച്ചപ്പോൾ ലയനമെന്ന നിബന്ധന ബിജെപിയാണ് മുന്നോട്ടുവെച്ചത്.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ജോര്‍ജിന്‍റെ വരവ്‌ ഗുണകരമാകുമെന്ന വിലയിരുത്തലിലാണ്‌ ബിജെപി നേതൃത്വം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!