മലപ്പുറം : ദേശീയ പാതയ്ക്ക് അടിയിൽ ഗുഹ പോലെ വൻ തുരങ്കം. പഴയ ദേശീയ പാത ആറ് വരിയാക്കി വികസിപ്പിക്കാൻ നിർമ്മാണം നടക്കവേയാണ് വൻ തുരങ്കം കണ്ടെത്തിയത്.
നിലവിലെ ദേശീയ പാത നിർമ്മിച്ചപ്പോൾ അന്ന് ത്തരത്തിൽ തുരങ്കം ഇല്ലായിരുന്നു. അതിനു ശേഷം ആണ് ഈ തുരങ്കം ഉണ്ടായത്. നിലവിലെ പഴയ ദേശീയ പാതയുടെ ഒരു വശത്ത് നിന്നും മറുവശം വരെ ബന്ധിപ്പിക്കും വിധമാണ് തുരങ്കം.
ഇത് ഒറ്റ നോട്ടത്തിൽ മനുഷ്യ നിർമ്മിതം ആണ്. മാത്രമല്ല ദേശീയ പാതക്കടിയിൽ ഇത്തരം തുരങ്കം വന്നത് വൻ ദുരൂഹതയായി. പണികൾ നിർത്തിവെച്ച് അന്വേഷണം ആരംഭിച്ചു. മേൽപ്പാലത്തിന് വിളിപ്പാടകലെ റോഡിന്റെ രണ്ട് വശങ്ങളിലായാണ് ഗുഹ മാതിരിയുള്ള തുരങ്കം.
പൂർണമായി മണ്ണ് നീക്കിയെങ്കിലെ നീളവും വ്യാസവും വ്യക്തമായി അറിയൂ. യൂണിവേഴ്സിറ്റിയിലെ ചില ചരിത്ര വിദ്യാർഥികൾ ഇന്നലെ സ്ഥലം സന്ദർശിച്ചു.
ഇന്ന് വിശദ പരിശോധന നടത്തുമെന്ന് ചരിത്രകാരൻ ഡോ. പി.ശിവദാസൻ പറഞ്ഞു. ഗുഹയുടെ പഴക്കവും സ്വഭാവവും പ്രാധാന്യവും മറ്റും പരിശോധിച്ച ശേഷമേ പറയാനാകൂവെന്ന് അദ്ദേഹം അറിയിച്ചു. റോഡിന്റെ രാ വശങ്ങളിലായാണ് ഗുഹ. പരസ്പരം ബന്ധമുള്ള ഗുഹകൾ ആണെന്നാണ് നിഗമനം.
ആറ് മീറ്ററിലേറെ താഴ്ച്ചയിൽ റോഡ് നിർമിക്കുമ്പോൾ ഗുഹ കണ്ടിരുന്നില്ല. എന്നാൽ, ഓടയ്ക്ക് പിന്നെയും ആഴത്തിൽ കുഴിയെടുത്തതോടെ ഗുഹകൾ പ്രത്യക്ഷപ്പെട്ടു. റോഡ് പണി പുനരാരംഭി ക്കേണ്ട സാഹചര്യത്തിൽ ഗുഹ സംബന്ധിച്ച് അതിവേഗം പരിശോധിച്ച് തീർപ്പുകൽ പിക്കേണ്ട സാഹചര്യവും നിലവിലുണ്ട്.
അടിപ്പാത നിർമിക്കാനായി മണ്ണ് മാന്തുന്നതിനിടെയാണ് ഗുഹ കണ്ടെ ത്തിയത്. അമ്പതോളം പേർക്ക് കടന്നുപോ കാൻ പാകത്തിൽ വിശാലമാണ് ഇത്.
ദേശീയ പാതയ്ക്കടിയിൽ ഗുഹ; അന്വേഷണം ആരംഭിച്ചു
