ശബരിമല സ്വർണ്ണക്കൊള്ള കേസ് ;  ഒടുവിൽ കെ പി ശങ്കരദാസ്  അറസ്റ്റിൽ …

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കരദാസിനെ  SIT  അറസ്റ്റ് ചെയ്തു.

ഹൈക്കോടതിയുടെ നിശിതമായ വിമർശനത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശങ്കരദാസിനെ ആശുപത്രിയിലെത്തിയാണ് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. എസ് പി ശശിധരൻ ആശുപത്രിയിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശങ്കരദാസ് ഐ സി യുവിൽ ആയിരുന്നു. ഇന്ന് മുറിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് സ്‌പെഷ്യൽ തഹസിൽദാറിൻ്റെ സാന്നിധ്യത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയത്.

അറസ്റ്റ് വിവരം കൊല്ലം കോടതിയെ അറിയിച്ചു. നാളെ കൊല്ലം കോടതിയിൽ റിമാൻഡ് റിപ്പോർട്ട് സമർപ്പിക്കും. ഐ സി യുവിൽ നിന്ന് മുറിയിലേക്ക് ശങ്കരദാസിനെ മാറ്റിയെങ്കിലും ആശുപത്രിയിൽ തുടരും. ശബരിമലയുമായി ബന്ധപ്പെട്ട സ്വർണ്ണക്കവർച്ചാ കേസിൽ നിർണ്ണായകമായ ഒരു നീക്കമായാണ് ഈ അറസ്റ്റ് വിലയിരുത്തപ്പെടുന്നത്. കേരള പോലീസിലെ എസ് പി ആയ ഹരിശങ്കറിൻ്റെ പിതാവാണ് ശങ്കരദാസ്. ഇതാണോ അറസ്റ്റിന് വൈകുന്നതെന്നും ഹൈക്കോടതി പരാമർശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!