ജപ്പാനിൽ ശക്തമായ ഭൂചലനം. ഇന്നു രാവിലെയാണ് പടിഞ്ഞാറെ ജപ്പാനിലെ ചുഗോകു പ്രദേശത്ത് ശക്തമായ ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.
ഷിമാനെ പ്രിഫക്ടറിന്റെ കിഴക്കൻ ഭാഗത്ത് ആണ് ഭൂചലനത്തിന്റെ കേന്ദ്രസ്ഥാനമെന്ന് അധികൃതർ വ്യക്തമാക്കി. ഭൂകമ്പത്തെ തുടർന്ന് സുനാമി ഭീതി ഉയർന്നെങ്കിലും അധികൃതർ വലിയ സുനാമി മുന്നറിയിപ്പ് ഒന്നും പ്രഖ്യാപിച്ചിട്ടില്ല.
ചുഗോകു ഇലക്ട്രിക് പവറിന്റെ നിയന്ത്രണത്തിലുള്ള ഷിമാനെ ആണവ കേന്ദ്രം സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ഭൂചലനമുണ്ടായത്. എന്നാൽ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോർട്ട്.
