വാഷിങ്ടൺ : യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഒഹായോയിലുള്ള സിൻസിനാറ്റി വീടിനുനേർക്ക് ആക്രമണം. പ്രാദേശികസമയം തിങ്കളാഴ്ച പുലർച്ചെ 12.45 ഓടെയായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് അക്രമിയെന്ന് സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വെടിവെപ്പിൽ വീടിന്റെ നിരവധി ജനാലകൾ തകർന്നതായാണ് വിവരം. ഇതിന്റെ ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടു. സാമൂഹിക മാധ്യമങ്ങൾ ഇതിന്റെ വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. സംഭവസമയത്ത് ജെ.ഡി. വാൻസും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. അക്രമി വീടിനകത്ത് കയറിയോ എന്നുള്ളത് വ്യക്തമല്ല.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനേയും കുടുംബത്തേയുമാണോ അക്രമി ലക്ഷ്യമിട്ടത് എന്നത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
