സ്ത്രീകളെ ചേർത്തു പിടിക്കാൻ കേന്ദ്ര സർക്കാർ; പ്രത്യേക ക്രെഡിറ്റ് കാർഡുകൾ, വായ്പ, ഇൻഷുറൻസ്…

ന്യൂഡൽഹി : രാജ്യത്തെ സാധാരണക്കാരായ ലക്ഷക്കണക്കിന് വനിതകളുടെ സാമ്പത്തിക സുരക്ഷയും സ്വയം പര്യാപ്തതയും ലക്ഷ്യമിട്ട് പുതിയ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ രൂപം നൽകുന്നു. സ്ത്രീകൾക്ക് ജൻ ധൻ ബാങ്ക് അക്കൗണ്ടുകൾ വഴി വായ്പാ സൗകര്യങ്ങളും ഇൻഷുറൻസ് പരിരക്ഷയും ഉൾപ്പെടെയുള്ള സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതാണ് സർക്കാർ തയ്യാറാക്കുന്ന പദ്ധതി. ഫെബ്രുവരിയിൽ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

സാമ്പത്തിക സംവിധാനത്തിന്റെ മുഖ്യധാരയിലേക്ക് കൂടുതൽ സ്ത്രീകളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ നീക്കം നടത്തുന്നത്. സ്ത്രീകളെ പ്രത്യേകമായി ലക്ഷ്യമിട്ട ക്രെഡിറ്റ് കാർഡുകൾ, കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പകൾ, പ്രത്യേക ഇൻഷുറൻസ് പദ്ധതികൾ എന്നിവ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാ കുമെന്നാണ് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇതുവഴി സ്ത്രീകൾക്ക് ചെറിയ സംരംഭങ്ങൾ ആരംഭിക്കാനും കുടുംബ വരുമാനത്തിൽ കൂടുതൽ പങ്കുവഹിക്കാനും അവസരം ലഭിക്കുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!