ന്യൂഡൽഹി : ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മുഖ്യമന്ത്രിയായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എക്സിൽ യോഗി ആദിത്യനാഥിനെ പിന്തുടരുന്നവരുടെ എണ്ണം 27.4 ദശലക്ഷം കടന്നതോടെയാണ് യോഗി ഈ നേട്ടം കരസ്ഥമാക്കിയത്. യോഗി ആദിത്യനാഥിന്റെ വ്യക്തിഗത അക്കൗണ്ടിന് പുറമേ അദ്ദേഹത്തിന്റെ ഓഫീസ് അക്കൗണ്ടും ജനപ്രീതിയിൽ പിന്നിലല്ല. ഏകദേശം ഒരു കോടിയോളം പേരാണ് @myogioffice എന്ന അക്കൗണ്ട് ഫോളോ ചെയ്യുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന സർക്കാർ ഓഫീസ് അക്കൗണ്ടും ഇത് തന്നെയാണ്. 2019 ജനുവരിയിലാണ് ഈ അക്കൗണ്ട് ആരംഭിച്ചത്. എന്നിരുന്നാലും ആളുകൾ അധികവും അദ്ദേഹത്തിന്റെ പേർസണൽ അക്കൗണ്ടാണ് പിന്തുടരുന്നതെന്ന് കണക്കുകൾ വ്യക്തം.
27.3 ദശലക്ഷം ഫോളോവേഴ്സുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആണ് രണ്ടാം സ്ഥാനത്ത്.
