എൽഡിഎഫിൻ്റെ സിറ്റിങ് സീറ്റുകളിൽ ജയിക്കാൻ കോൺഗ്രസ് സ്ഥാനാർത്ഥികളെ കണ്ടെത്തി, സുനിൽ കനഗോലു ജയസാധ്യതാ റിപ്പോർട്ട് അവതരിപ്പിച്ചു

വയനാട് : സംസ്ഥാനത്ത് ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ്‌ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനായി, ഓരോ മണ്ഡലങ്ങളിലെ ജയസാധ്യത റിപ്പോർട്ട് സുനിൽ കനഗോലു അവതരിപ്പിച്ചു. വയനാട്ടിൽ നടക്കുന്ന കോൺഗ്രസിൻ്റെ ലക്ഷ്യ 2026 ക്യാമ്പ് യോഗത്തിൻ്റെ ഭാഗമായി ഇന്നലെ രാത്രി നടന്ന കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗത്തിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. കോൺഗ്രസിൻ്റെ സ്ഥാനാർത്ഥികൾ ആരാവണം, എൽഡിഎഫിൻ്റെ സിറ്റിങ് സീറ്റുകളിൽ എത്രത്തോളം ജയസാധ്യതയുണ്ട് എന്നടക്കം വിശദമായ പഠന റിപ്പോർട്ടാണ് സുനിൽ കനഗോലു അവതരിപ്പിച്ചിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം പിടിക്കാനുള്ള കോൺഗ്രസിന്റെ  മിഷൻ 2026  റിപ്പോർട്ട് ഇന്ന് ക്യാമ്പിലെ പൊതുയോഗത്തിലും അവതരിപ്പിക്കും. 100 സീറ്റ് നേടി ഭരണത്തിൽ എത്താനുള്ള കർമ്മ പദ്ധതി പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ക്യാമ്പിൽ അവതരിപ്പിക്കുന്നത്. ഇതിന് പിന്നാലെ പൊതു ചർച്ച ഉണ്ടാകും. സ്ഥാനാർത്ഥി നിർണയം നേരത്തെ ആക്കാനുള്ള സംഘടനാ ദൗത്യത്തിനാണ് മുഖ്യ പരിഗണന. ഫെബ്രുവരി ആദ്യവാരത്തിനുള്ളിൽ 70 സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ധാരണയിലെത്താനും പ്രതിപക്ഷ നേതാവ് നയിക്കുന്ന കേരള യാത്രയിൽ സ്ഥാനാർത്ഥികളെ അവതരിപ്പിക്കാനുമാണ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!