വയസായിട്ടും മക്കൾ തിരിഞ്ഞുനോക്കിയില്ല;കോടിക്കണക്കിന് രൂപ മൂല്യം വരുന്ന സ്വത്ത് വളർത്തുമൃഗങ്ങൾക്ക് ഇഷ്ടദാനം നൽകി വയോധിക

ബീജിങ് : കോടിക്കണക്കിന് രൂപ മൂല്യം വകുന്ന സ്വത്ത് തന്റെ വളർത്തുമൃഗങ്ങൾക്ക് ഇഷ്ടദാനം നൽകി വയോധിക.

2.8 മില്യൺ ഡോളർ വിലവരുന്ന സ്വത്തുക്കളാണ് തന്റെ അരുമകളായ പൂച്ചകൾക്കും നായകൾക്കുമായി വിട്ട് നൽകാൻ വൃദ്ധ തീരുമാനിച്ചത്. സ്വന്തം മക്കൾ താൻ വൃദ്ധയായിട്ട് പോലും വേണ്ടത്ര പരിഗണിക്കാതെ വന്നതോടെയാണ് ഈ കടുത്ത തീരുമാനം.

ചൈനയിലാണ് സംഭവം. എന്നാൽ വളർത്ത് മൃഗങ്ങൾക്ക് സ്വത്ത് നൽകാൻ നിയമം അനുവദിക്കാത്തതിനാൽ സ്വത്ത് നോക്കി നടത്തുന്നത് ട്രസ്റ്റ് ആണ്. തനിക്ക് അസുഖം ബാധിച്ചപ്പോൾ പോലും നോക്കാത്ത മക്കൾക്ക് സ്വത്ത് നൽകില്ലെന്ന് ലിയു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!