ജിപിയുടെ കൈപിടിച്ച് ഗോപിക; വടക്കുംനാഥന് മുൻപിൽ ഇരുവർക്കും മാംഗല്യം

തൃശ്ശൂർ: നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും സീരിയൽ നടി ഗോപികയും വിവാഹിതരായി. ഇന്ന് രാവിലെ വടക്കുംനാഥ ക്ഷേത്രത്തിൽവച്ചായിരുന്നു ഗോപികയുടെ കഴുത്തിൽ ഗോവിന്ദ് താലി ചാർത്തിയത്.

ലളിതമായിട്ടായിരുന്നു ചടങ്ങുകൾ. വിവാഹത്തിൽ ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. കസവ് സാരിയായിരുന്നു ഗോപികയുടെ വിവാഹ വസ്ത്രം.

ആഭരണങ്ങൾ അണിയുന്നതിലും ലാളിത്യമുണ്ടായിരുന്നു. വിവാഹ ചിത്രങ്ങൾ ഗോവിന്ദ് ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് ഇതിന് താഴെ ഇരുവർക്കും ആശംസകൾ അറിയിച്ചിട്ടുള്ളത്. താലികെട്ട് ഉൾപ്പെടെയുള്ള ചടങ്ങുകളുടെ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

ഏതാനും മാസങ്ങൾക്ക് മുൻപ് കോഴിക്കോട് വച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!