കിഫ്ബി വിവാദം: സർക്കാരിനെതിരെ പ്രചാരണം ശക്തമാക്കാൻ സിപിഎം

തിരുവനന്തപുരം : കിഫ്ബിയെ തകർക്കാൻ യുഡിഎഫ് സർക്കാർ ബോധപൂർവമായ നീക്കം നടത്തുകയാണെന്ന ആരോപണവുമായി വിപുലമായ പ്രചാരണത്തിന് സിപിഎം.

കിഫ്ബിയുടെ വികസന നേട്ടങ്ങൾ തമസ്കരിക്കാനുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് സിപിഎം സംസ്ഥാന സമിതി വിലയിരുത്തി. ഇതിനെതിരെ സംസ്ഥാനതലത്തിൽ ക്യാംപെയ്ൻ സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം.

കിഫ്ബി വഴി രാഷ്ട്രീയ ഭേദമന്യേ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വികസന പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞുവെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. കിഫ്ബിയെ ഇല്ലാതാക്കിയാൽ വികസന പ്രവർത്തനങ്ങൾക്കുള്ള പണം എവിടെനിന്ന് കണ്ടെത്തുമെന്ന ചോദ്യവും പാർട്ടി ഉയർത്തുന്നു.

നിലവിലെ സംവിധാനത്തിന് പകരം എന്ത് ബദൽ മാർഗമാണ് സർക്കാരിനുള്ളതെന്ന് വ്യക്തമാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!