തിരുവനന്തപുരം : ആലപ്പുഴ,കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു.
ഭോപ്പാലിലെ ലാബിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ എട്ട് പഞ്ചായത്തുകളിൽ ഓരോ വാർഡിലാണ് രോഗബാധ. കോട്ടയത്ത് മൂന്നു വാർഡുകളിൽ രോഗം
ആലപ്പുഴയിൽ നെടുമുടി,ചെറുതന, കരുവാറ്റ,കാർത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി, പുറക്കാട് പഞ്ചായത്തുകളിലാണ് രോഗബാധ. നെടുമുടിയിൽ കോഴികൾക്കും മറ്റുള്ളിടത്ത് താറാവിനും രോഗബാധ.
കോട്ടയത്ത് കുറുപ്പന്തറ,മാഞ്ഞൂർ, കല്ലുപുരയ്ക്കൽ,വേളൂർ എന്നീ വാർഡുകളിൽ രോഗബാധ. കാട,കോഴി എന്നിവയ്ക്കാണ് കോട്ടയത്ത് രോഗബാധ
മൃഗസംരക്ഷണ വകുപ്പിന് പരിശോധനഫലം ലഭിച്ചു. അടിയന്തര നടപടികൾക്ക് നിർദ്ദേശം ആയിട്ടുണ്ട്.
കോട്ടയം, ആലപ്പുഴ ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
