കോട്ടയം : ഭാരതീയ വ്യാപാരി വ്യവസായി സംഘം കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിക്കൽ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. എന്തയാറിൽ ഷിബി പാലുരിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബി വി വി എസ് സംസ്ഥാന സെക്രട്ടറി ശരത്ചന്ദ്രൻ മീനടം ഉത്ഘാടനം നിർവഹിച്ചു.

കോട്ടയം ജില്ലാ പ്രസിഡന്റ് ജയപ്രകാശ് തെക്കേടത്, ജില്ലാ ജനറൽ സെക്രട്ടറി ബിജു പൊടിക്കളം, ജില്ലാ ട്രഷറർ എം കെ ഷൈജുലാൽ, ജില്ലാ കമ്മറ്റി അംഗം ലിജു ജോസഫ് നടുവത്താനിയിൽ, കഞ്ഞിരപ്പള്ളി താലൂക്ക് പ്രസിഡന്റ് ജയരാജ് ചെന്നിലത്ത് എന്നിവർ സംസാരിച്ചു.
ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ സെക്രട്ടറി ഷീബാ രാജു, കൂട്ടിക്കൽ പഞ്ചായത്ത് അംഗം ദിനേശൻ, രാഷ്ട്രീയ സ്വയം സേവക സംഘം മുണ്ടക്കയം ഖണ്ഡ് സേവാ പ്രമുഖ് രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
യൂണിറ്റ് ഭാരവാഹികളായി പ്രസിഡന്റ് -ഷിബു പാലുർ
വൈസ് പ്രസിഡന്റ്
കെ ആർ ശശിധരൻ ഇളംകാട്
ബിജു കൂട്ടിക്കൽ
ജനറൽ സെക്രട്ടറി
സിനുമോൻ കൊച്ചു കുന്നേൽ
സെക്രട്ടറി
ശ്രീസന്ധ്യ
ചാൾസ് ഗ്ലോബൽ
ട്രഷറർ
അജോ ഫിലിപ്പ് കിഴക്കേൽ
എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റിയെ ജില്ലാ പ്രസിഡന്റ് പ്രഖ്യാപിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ദിനേശനെ ജില്ലാ ജനറൽ സെക്രട്ടറി പൊന്നാട ചാർത്തി അനുമോദിച്ചു.
