ലൈംഗികാതിക്രമ കേസിൽ മുൻ മന്ത്രി എ. നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്ത‌നാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ പരാതിക്കാരിയുടെ അപ്പീൽ

ന്യൂഡൽഹി : ലൈംഗികാതിക്രമക്കേസിൽ മുൻ മന്ത്രി എ. നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്ത‌നാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ പരാതിക്കാരിയുടെ അപ്പീൽ.

ഹൈക്കോടതി വിധിയിൽ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചത്. 1999 ഫെബ്രുവരി 27നാണ് കേസിനാസ്‌പദമായ ലൈംഗികാതിക്രമമുണ്ടായത്.

ഉദ്യോഗസ്‌ഥയെ ഔദ്യോഗിക ആവശ്യങ്ങൾക്കായി കോഴിക്കോട് ഗസ്‌റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തുകയും തിരിച്ചിറങ്ങാൻ നേരം മോശമായി പെരുമാറിയെന്നുമാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!