രേഷ്മക്കും അടിപതറി, ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റെന്ന ഖ്യാതിയും തുണച്ചില്ല, നേരിട്ടത്…

പത്തനംതിട്ട : സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റെന്ന ഖ്യാതിയിൽ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച സിപിഎമ്മിന്റെ രേഷ്മ മറിയം റോയിക്ക് ഞെട്ടിക്കുന്ന തോൽവി.

മലയാലപ്പുഴ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച രേഷ്മ 1077 വോട്ടുകൾക്കാണ് തോറ്റത്. രേഷ്മ 11980 വോട്ട് നേടി. യുഡിഎഫിന്റെ അമ്പിളി ടീച്ചർ 13057 വോട്ട് നേടി ജയിച്ചപ്പോൾ ബിഡിജെഎസിന്റെ നന്ദിനി സുധീർ 3966 വോട്ട് നേടി.

2020ൽ കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായിരുന്നു രേഷ്മ. 21-ാം വയസ്സിലാണ് പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം പഞ്ചായത്തിന്റെ പ്രസിഡന്റായത്. 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ 21 വയസ്സായിരുന്നു രേഷ്മയുടെ പ്രായം. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിക്ക് തലേദിവസമാണ് രേഷ്മയ്ക്ക് 21 വയസ്സ് തികഞ്ഞത്.

70 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫിൽനിന്ന് 11-ാം വാർഡ് പിടിച്ചെടുത്ത് രേഷ്മ വിജയിക്കുകയും ചെയ്തു. യുഡിഎഫിൽനിന്ന് വർഷങ്ങൾക്ക് ശേഷം ഭരണം പിടിച്ചെടുത്തപ്പോൾ ഏറ്റവും പ്രായംകുറഞ്ഞ അംഗത്തെ തന്നെ പ്രസിഡന്റാക്കി സിപിഎം കൈയടി നേടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!