കോട്ടയ്ക്കൽ : വാഹനങ്ങൾ കൂട്ടത്തോടെ കൂട്ടിയിടിച്ചു. ഏഴുപേർക്ക് പരിക്കേറ്റു. ഇവരിൽ ഒമ്പത് വയസ്സുള്ള കുട്ടിയുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ 7:30 ഓടെ കോട്ടക്കലിനടുത്ത പുത്തൂരിലാണ് അപകടം. ഇറക്കത്തിൽ ബ്രേക്ക് നഷ്ട്ടപ്പെട്ട ലോറി കാറുകളടക്കം നിരവധി വാഹനങ്ങളിൽ ഇടിച്ചാണ് അപകടം.
അപകടത്തിനിടയാക്കിയ ലോറി തൊട്ടടുത്ത ഇലക്ട്രിക്ക് പോസ്റ്റിലും ട്രാൻസ്‌ഫോമറിലും ഇടിച്ചാണ് നിന്നത്. പുത്തൂർ അരിച്ചൊള് ഭാഗത്താണ് അപകടം. അപകടത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി മുടങ്ങി
വാഹനങ്ങൾ കൂട്ടത്തോടെ കൂട്ടിയിടിച്ച് വൻ അപകടം.. ഏഴുപേർക്ക്.. ഒമ്പത് വയസ്സുള്ള കുട്ടി…
