ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഏകതാ സമ്മേളനം:  കാര്യാലയം  തുറന്നു

കോഴഞ്ചേരി : ഫെബ്രുവരി 5 ന് ആരംഭിക്കുന്ന അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭഗവത് പങ്കെടുക്കുന്ന ഏകതാ സമ്മേളനത്തിൻ്റെ കാര്യാലയം കോഴഞ്ചേരിയിൽ തുറന്നു.

കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഹിന്ദുമത മഹാമണ്ഡലം പ്രസിഡൻ്റ് പി.എസ്. നായർ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ഡി. രാജഗോപാൽ, ഹിന്ദു ഏകതാ സമ്മേളന സംയോജക് കെ. കൃഷ്ണൻകുട്ടി, വേൾഡ് മലയാളി കൗൺസിൽ മുൻ ഗ്ലോബൽ പ്രസിഡൻ്റ് ജോസ് കോലത്ത്, അജയകുമാർ വല്യുഴത്തിൽ, എ.ഉണ്ണികൃഷ്ണൻ, അയ്യപ്പ സേവാസമാജം സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്രീ സുരേഷ്, വിഭാഗ് സഹ ബൗദ്ധിക് പ്രമുഖ് ദിലീപ്, വിഭാഗ് പ്രചാരക് സി.വി. രാജേഷ്, ജില്ലാ പ്രചാരക് എം. മോഹിത്, കെ പി എം എസ് ജില്ലാ പ്രസിഡന്റ് വി.പി.മോഹനൻ, ഏകതാ സമ്മേളന സംയോജക് നാരായണൻ കുട്ടി, ജില്ലാ കാര്യവാഹ് എസ്. ഹരികൃഷ്ണൻ, കെ.എസ്.അനിൽകുമാർ, ബാലഗോകുലം സംസ്ഥാന സമിതി അംഗം ഗിരീഷ് ചിത്രശാല എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!