ആന്തൂരിൽ എതിരില്ലാതെ ഇടതിന് അഞ്ചിടത്ത് ജയം…

കണ്ണൂർ ആന്തൂർ മുനിസിപ്പാലിറ്റിയിൽ മൂന്ന് സിപിഎം സ്ഥാനാർത്ഥികൾ കൂടി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കണ്ണപുരം പഞ്ചായത്തിലും പത്രികകൾ തള്ളിയതോടെ രണ്ട് എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് എതിരാളികളില്ലാതായി. സ്ഥാനാർത്ഥികളെ പിന്തുണച്ചവരെ ഭീഷണിപ്പെടുത്തി, സിപിഎം ഏകാധിപത്യം നടപ്പാക്കുകയാണെന്ന് ഡിസിസി പ്രസിഡൻറ് മാർട്ടിൻ ജോർജ് കുറ്റപ്പെടുത്തി

ആന്തൂർ മുനിസിപ്പാലിറ്റിയിലെ തളിയിൽ, കോടല്ലൂർ ഡിവിഷനുകളിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പത്രികയാണ് തള്ളിയത്. ഒപ്പിട്ടത് തങ്ങളല്ലെന്ന് നാമനിർദ്ദേശകർ സാക്ഷ്യം പറഞ്ഞതോടെയാണ് പത്രിക അസാധുവായത്. തർക്കമുന്നയിച്ച തളിവയലിൽ, കോൾമൊട്ട ഡിവിഷനുകളിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പത്രിക അംഗീകരിച്ചു. സിപിഎമ്മുകാർ തട്ടിക്കൊണ്ടുപോയെന്ന് കോൺഗ്രസ് ആരോപിച്ച ഇരുപത്തിയാറാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി പത്രിക പിൻവലിക്കുകയും ചെയ്തു. 29 ഡിവിഷനുകളിൽ ആകെ അഞ്ചിടത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെ ധർമ്മശാല ടൗണിൽ എൽഡിഎഫ് ആഹ്ളാദപ്രകടനം നടത്തി. ഭീഷണിയിലൂടെ ജനാധിപത്യത്തെ സിപിഎം കശാപ്പുചെയ്തെന്ന് കോൺഗ്രസ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!