സി പി ഐ യിൽ വിശ്വാസം നഷ്ടപ്പെട്ടു, ശ്രീനാദേവി കുഞ്ഞമ്മ ഇനി കോൺഗ്രസിൽ

തിരുവനന്തപുരം : എഐവൈഎഫ് സംസ്ഥാന സമിതിയംഗവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും ആയിരുന്ന ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസിൽ . ഇന്നു രാവിലെ തിരുവനന്തപുരത്ത് കെപിസിസി നേതൃത്വത്തെ കാണുന്ന ശ്രീനാദേവി ഉച്ചകഴിഞ്ഞ് പത്തനംതിട്ട ഡിസിസി ഓഫീസിൽ എത്തി പാർട്ടി അംഗത്വം സ്വീകരിക്കും. പള്ളിക്കൽ ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുമെന്ന് സൂചനയുണ്ട്.

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് പള്ളിക്കല്‍ ഡിവിഷനില്‍ നിന്നും സിപിഐ പ്രതിനിധിയായാണ് ശ്രീനാദേവി കുഞ്ഞമ്മ മത്സരിച്ച്‌ വിജയിച്ചത്. എന്നാല്‍, ഇത്തവണ ശ്രീനാദേവി കുഞ്ഞമ്മക്ക് സിപിഐ മെമ്പർഷിപ്പ് പുതുക്കി നല്‍കിയിരുന്നില്ല. ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച്‌ ശ്രീനാദേവി കുഞ്ഞമ്മ സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടതും വിവാദമായിരുന്നു.

സി പി ഐ നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടു എന്നാണ് ശ്രീനാദേവി കുഞ്ഞമ്മ ആരോപിക്കുന്നത്. ഒട്ടനവധി പരാതികള്‍ സിപിഐ സംസ്ഥാന നേതൃത്വത്തിന് നല്‍കിയതാണ്. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ലെന്നും ശ്രീനാദേവി നേരത്തെ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!