തിരുവനന്തപുരം: വർക്കലയിൽ വീട്ടുകാരെ മയക്കികിടത്തി മോഷണം. ഇന്നലെ രാത്രിയിലാണ് സംഭവം. വീട്ടുജോലിക്കാരിയായ നേപ്പാൾ സ്വദേശിനി ഭക്ഷണത്തിൽ ലഹരി കലർത്തി നൽകുകയായിരുന്നുവെന്ന് അയിരൂർ പൊലീസ് പറയുന്നു.
വീട്ടുടമ ശ്രീദേവി അമ്മ, മരുമകൾ ദീപ, ഹോം നഴ്സായ സിന്ധു എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. ബന്ധുക്കൾ വീട്ടിലെത്തുമ്പോൾ മൂന്ന് പേരും ബോധരഹിതരായിരുന്നു.
മോഷണത്തിന് പിന്നിൽ അഞ്ചംഗ സംഘം എന്നും പൊലീസ് വ്യക്തമാക്കി. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു