പട്‌ന: ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് അല്‍പസമയത്തിനകം ആരംഭിക്കും. 18 ജില്ലകളിലെ 121 മണ്ഡലങ്ങളാണ് വോട്ടെടുപ്പ് നടക്കുന്നത്. 1341 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ്. സുരക്ഷാ ഭീഷണി നേരിടുന്ന രണ്ട് മണ്ഡലങ്ങളില്‍ വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് അവസാനിക്കും.
ബിഹാര്‍ ഉപ മുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരി, വിജയ്കുമാര്‍ സിന്‍ഹ, പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, ആര്‍ജെഡി വിട്ട് പുതിയ പാര്‍ടി രൂപീകരിച്ച തേജ്പ്രതാപ് യാദവ്, ഗായകരായ മൈഥിലി ഠാക്കൂര്‍, റിതേഷ് രഞ്ജന്‍ പാണ്ഡെ തുടങ്ങിയ പ്രമുഖര്‍ മത്സരരംഗത്തുണ്ട്. രണ്ടാംഘട്ട വോട്ടെടുപ്പ് പതിനൊന്നിനാണ്. 14 ന് ഫലം പ്രഖ്യാപിക്കും.
