തിരുവാറ്റ : വീട്ടിനുള്ളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ലാപ്‌ടോപ്പിന് തീപ്പിടിച്ചു. ലാപ്‌ടോപ്പ് അമിതമായി ചൂടുപിടിച്ചതോ ഷോര്‍ട്ട് സര്‍ക്യൂട്ടോ ആണ് അപകടകാരണമെന്നാണ് നിഗമനം. സ്വിച്ച് ബോര്‍ഡും ഉരുകി.
മുറിക്കുള്ളിലുണ്ടായിരുന്ന ലാപ്പ്‌ടോപ്പും മേശയും മോണിറ്ററും കിടക്ക ഭാഗികമായും കത്തി നശിച്ചു. വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. മരിയാതുരുത്ത് കപ്പടായില്‍ വീട്ടില്‍ രജികുമാറിന്റെ വീട്ടില്‍ ഇന്ന് ഉച്ചയ്ക്ക് 12 നായിരുന്നു സംഭവം. ഈ സമയം രജികുമാറിന്റെ കുടുംബവും വീട്ടിലുണ്ടായിരുന്നു.
കോട്ടയം അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് ഫയര്‍ എന്‍ജിന്‍ എത്തിയാണ് തീ അണച്ചത്. ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള 10 അംഗ സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
