കോട്ടയം: പാടാനാകില്ല എന്ന വിധിയെ പരിശ്രമത്തിലൂടെ മറികടന്ന് ബ്രിട്ടീഷ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് അയ്മനം വല്യാട് സ്വദേശി എസ്. ശ്രീകാന്ത്.
തുടര്‍ച്ചയായി കവിത ചൊല്ലിയാണ് ഈ നേട്ടം. ഉച്ചസ്ഥായിയില്‍ പാടാനാകില്ലെന്ന് വൈദ്യശാസ്ത്രവും സംഗീത വേദികളും വിധിയെഴുതിയെങ്കിലും ശ്രീനാരായണ ഗുരുദേവ കൃതികള്‍ ആലപിച്ചും കവിത ചൊല്ലിയും ശ്രീകാന്ത് നടന്നു കയറിയത് ലോക റെക്കോര്‍ഡ് ബുക്കുകളിലേക്ക്. വിദേശത്തും മലയാളത്തിന്റെ മധുരം നിറച്ചു. നിരവധി ദേശീയ റെക്കോര്‍ഡുകളും സ്വന്തമാക്കി.
നിരവധി പേരുടെ പിന്തുണയും പ്രോത്സാഹനവും തുണയായി. ഗുരുദേവ ദര്‍ശനങ്ങള്‍ ലോക ശ്രദ്ധയില്‍ ഉയര്‍ത്തി കാട്ടാനുള്ള ശ്രമം തുടരുമെന്നും ശ്രീകാന്ത് പറഞ്ഞു. പതിനാലോളം മലയാളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
ശ്രീനാരായണ ഗുരുവിന്റെ ദൈവദശകം, ശിവപ്രസാദ പഞ്ചകം, ജനനി നവരത്‌ന മഞ്ജരി, മണ്ണന്തല ദേവീസ്തവം കൃതികളും, കുമാരനാശാന്റെ വീണപൂവ്, ഭക്ത വിലാപം, ഗുരുസ്തവം, വയലാറിന്റെ ശ്രീനാരായണ ഗുരു, സുഗതകുമാരിയുടെ പെണ്‍കുഞ്ഞ്, വൈലോപ്പിള്ളിയുടെ മാമ്പഴം, ഒന്‍വിയുടെ ഉപ്പ്, എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം സീതാസ്വയംവരം, തുടങ്ങി നിരവധി കവിതാ ശകലങ്ങള്‍ 30 മിനിറ്റുകൊണ്ട് ആലപിച്ചാണ് ലോക റെക്കോര്‍ഡ് നേടിയത്.