‘മൃഗയ, താഴ്‌വാരം…’ മലയാള സിനിമയിൽ ഒട്ടേറെ ആക്ഷൻ രംഗങ്ങൾ സമ്മാനിച്ച സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്കർ അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംഘട്ടന സംവിധായകനും നിർമാതാവുമായ മലേഷ്യ ഭാസ്കർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ സജീവമായിരുന്നു. മലയാളത്തിൽ ഫാസിൽ, സിദ്ദിഖ്, സിബി മലയിൽ തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

മൃഗയ, താഴ്വാരം, കോട്ടയം കുഞ്ഞച്ചൻ, ഫ്രണ്ട്സ്, മൈ ഡിയർ കരടി, കയ്യെത്തും ദൂരത്ത്, അമൃതം, ബോഡിഗാർഡ് തുടങ്ങിയവയാണ് മറ്റ് പ്രധാനപ്പെട്ട മലയാള സിനിമകൾ. 1980 കാലഘട്ടം മുതൽ തെന്നിന്ത്യൻ സിനിമകളിൽ സംഘട്ടനങ്ങൾ ഒരുക്കിയിരുന്ന ഫൈറ്റ് മാസ്റ്ററുമാരിൽ പ്രമുഖനായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!