ന്യൂഡൽഹി : വോട്ടർ പട്ടിക തീവ്രപരിഷ്‌കരണം രാജ്യവ്യാപകമാക്കുന്ന നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട്. സംസ്ഥാനങ്ങളിലും/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് (സിഇഒ) തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. എസ്‌ഐആറിന്റെ ഷെഡ്യൂൾ പിന്നീട് പ്രഖ്യാപിക്കും.
രാജ്യത്തെ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സിഇഒ മാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച നിർദേശം ഉണ്ടായത്. രണ്ട് ദിവസങ്ങളിലായി ഡൽഹിയിൽ ആയിരുന്നു യോഗം നടന്നത്. എസ്ഐആർ പ്രക്രിയയെക്കുറിച്ച് കമ്മീഷനിലെ മുതിർന്ന ഉദ്യോഗസ്ഥർ സിഇഒമാർക്ക് മുന്നിൽ അവതരിപ്പിച്ചു. സിഇഒമാർ ഉന്നയിച്ച ചോദ്യങ്ങൾക്കും ഉദ്യോഗസ്ഥർ മറുപടി നൽകി. അസം, തമിഴ്നാട്, പുതുച്ചേരി, കേരളം, പശ്ചിമ ബംഗാൾ തുടങ്ങി അടുത്തിടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള സിഇഒമാരുമായും നേരിട്ട് സംവദിച്ചതായി കമ്മീഷൻ പത്രക്കുറിപ്പിൽ അറിയിച്ചു
രാജ്യവ്യാപക എസ്ഐആർ, തയ്യാറാകാൻ സിഇഒമാർക്ക് നിർദ്ദേശം
