കോട്ടയം : ശബരിമല സ്വർണ്ണപാളി മോക്ഷണവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രിയും, ഏറ്റുമാനൂർ എം എൽ എയുമായ വി എൻ വാസവൻ്റെ ഓഫീസിലേക്ക് ജനാധിപത്യ രീതിയിൽ മാർച്ച് നടത്തിയ ബി ജെ പി പ്രവർത്തകരെ സി പി എം ഗുണ്ടകളെ ഉപയോഗിച്ച് അക്രമിച്ച നടപടി തീർത്തും പ്രതിഷേധാർഹമാണ്.
മാർച്ച് കഴിഞ്ഞ് മടങ്ങിയ സ്ത്രീകളേയും കുട്ടികളേയും മാരകായുധങ്ങളുമായിവന്ന സി പി എം സഖാകൾ പോലീസുകാരുടെ മുന്നിൽവച്ച് അക്രമിക്കുകയായിരുന്നു.
സ്ത്രീകളുടെ നിലവിളി കേട്ട് ഓടിയെത്തിയ വി.പി. മുകേഷിനേയും, അനീഷിനേയും, സരുൺ കെ അപ്പുക്കുട്ടനേയും ചില പോലീസുകാർ കൊടുത്ത ലാത്തികൊണ്ട് സഖാക്കൾ ക്രൂരമായി മർദ്ദിച്ചു.
“തിരുട്ടുഗ്രാമത്തിലെ തലവൻ്റെ വീട്ടിൽ റെയ്ഡിനെത്തിയ പോലീസിനെ നേരിടുന്ന സംഘങ്ങളെ പോലെയാണ്, മാർച്ച് നടത്തിയ ബി ജെ പിക്കാരെ വാസവൻ്റെ ഗുണ്ടകൾ നേരിട്ടത്.
ദേവസ്വം മന്ത്രിയുടെ കൈകൾ ശുദ്ധമാണെങ്കിൽ എന്തിനാണ് ജനകീയ സമരത്തെ ഇത്ര ഭയപ്പെടുന്നത്.
ലാത്തി സാഖാക്കൾക്ക് കൊടുത്ത് അക്രമത്തിന് പ്രേരിപ്പിച്ച പോലീസുകർക്കെതിരെ നടപടിയെടുക്കുവാൻ ജില്ലാ പോലിസ് മേധാവി തയ്യാറാകണം. പോലീസിൻ്റെ പണി സഖാകളേറ്റെടുത്താൽ, അവരെ കൈകാര്യം ചെയ്യാൻ ബി ജെ പി പ്രവർത്തകർക്കറിയാം. അതിന് ഞങ്ങളെ പ്രേരിപ്പിക്കരുത്- ഹരി പ്രസ്താവനയിൽ പറഞ്ഞു.
സി പി എം അക്രമത്തിൽ പരിക്ക് പറ്റിയ കോട്ടയം മണ്ഡലം പ്രസിഡൻ്റ് വി.പി. മുകേഷ്, ഏറ്റുമാനൂർ മണ്ഡലം പ്രസിഡൻ്റ് സരുൺ കെ അപ്പുക്കുട്ടൻ, ഗുരുതരമായി മുറിവ് പറ്റിയ അനീഷ്, മഹിളാമോർച്ച പുതുപ്പള്ളി മണ്ഡലം സെക്രട്ടറി നികിത ഷൈജു, മകൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ആരാധ്യ, എസ് സി മോർച്ച പുതുപ്പള്ളി മണ്ഡലം അധ്യക്ഷ മഞ്ജു ബിനു എന്നിവരെ ബിജെപി മേഖല അധ്യക്ഷൻ എൻ ഹരി സന്ദർശിച്ചു. മേഖല സെക്രട്ടറി രവീന്ദ്രനാഥ് വാകത്താനവും ഒപ്പം ഉണ്ടായിരുന്നു.
.
ദേവസ്വം മന്ത്രി തൻ്റെ സംരക്ഷണം ഡി വൈ എഫ് ഐ സഖാക്കളെ ഏൽപ്പിച്ചൊ ?
