തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടിത്തം. മൾട്ടി സ്‌പെഷ്യാലിറ്റി സർജിക്കൽ ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഐസിയുവിൽ ഉണ്ടായിരുന്ന 33 രോഗികളെ തൊട്ടടുത്തുള്ള ഐസിയുവിലേക്ക് മാറ്റി.
ആശുപത്രി ജീവനക്കാർക്ക് പുറമെ പോലീസും, അഗ്നിശമന സേനയും ആശുപത്രിയിലെത്തി. രക്ഷാപ്രവർത്തനം നടത്തി. ഒരു വെൻ്റിലേറ്റർ മെഷീനിൽ നിന്ന് ഉയർന്ന സ്പാർക്ക് ആണ് തീപ്പിടിത്തം ഉണ്ടാക്കിയത്.
