ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപാളി കൈമാറിയത് ചട്ടങ്ങൾ അട്ടിമറിച്ച്…ദേവസ്വം നടപടിയിലെ വീഴ്ചകൾ പുറത്ത്…

പത്തനംതിട്ട : ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണപ്പാളിയിലെ സ്വർണം ചെമ്പാക്കി രേഖപ്പെടുത്തിയ ദേവസ്വം നടപടിയിലെ വീഴ്ചകൾ പുറത്ത്. ചട്ടങ്ങൾ അട്ടിമറിച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപാളി കൈമാറിയത്. 2019 ജൂലൈ 20ന് നടന്ന കൈമാറ്റത്തിൽ തിരുവാഭരണം കമ്മീഷണർ പങ്കെടുത്തില്ല. ഉദ്യോഗസ്ഥർ അനുഗമിക്കാതെ സ്വർണപാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തുവിട്ടുവെന്നുമാണ് മഹസറിലെ വിവരങ്ങൾ.

സ്വർണ്ണപാളി കൈമാറ്റത്തിൽ കമ്മീഷണർ മേൽനോട്ടം വഹിക്കാനായിരുന്നു ഉത്തരവ്. സെപ്റ്റംബർ 11ന് പാളി പുനഃസ്ഥാപിച്ചപ്പോൾ മഹസറിൽ ഭാരം രേഖപ്പെടുത്തിയിരുന്നില്ല. 2019-ൽ കൈമാറ്റം നടക്കുമ്പോൾ മഹസ്സറിൽ ഒപ്പിട്ടിരുന്നുവെന്ന് ശബരിമല മുൻമേൽ ശാന്തി വി എൻ വാസുദേവൻ നമ്പൂതിരി . ഉള്ളടക്കം എന്താണെന്ന് കൃത്യമായി അറിയാതെയാണ് മഹസറിൽ ഒപ്പിട്ടതെന്നാണ് വി എൻ വാസുദേവൻ നമ്പൂതിരി പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!