വനിതകളും കൈ കൊടുക്കില്ല! ലോകകപ്പിലും ഇന്ത്യ- പാക് ഹസ്തദാനമില്ല

മുംബൈ : വനിതാ ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാൻ പോരാട്ടത്തിലും താരങ്ങളുടെ ഹസ്തദാനമുണ്ടാകില്ല. ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക് ക്യാപ്റ്റൻ സൽമാൻ ആഘയ്ക്കു ഹസ്തദാനം ചെയ്തിരുന്നില്ല. മത്സര ശേഷം ഇരു ടീമിലേയും താരങ്ങളും കൈ കൊടുക്കാൻ നിന്നില്ല.

പിന്നാലെയാണ് വനിതാ ലോകകപ്പിലെ സമീപനവും സമാനമായിരിക്കുമെന്നു വ്യക്തമാക്കി ബിസിസിഐ രംഗത്തെത്തിയത്. അഞ്ചാം തീയതി കൊളംബോയിലാണ് ഇന്ത്യ- പാക് വനിതാ പോരാട്ടം.

ഈ പോരിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പാകിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സനയുമായി ടോസിന്റെ സമയത്തോ പിന്നീടോ ഹസ്തദാനം ചെയ്യില്ല. മാച്ച് റഫറിയ്ക്കൊപ്പമുള്ള ഫോട്ടോ ഷൂട്ടും ഉണ്ടാകില്ല. ബിസിസിഐ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!