രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം.. സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തി…തീയതി…
      

തിരുവനന്തപുരം : രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനത്തോട് അനുബന്ധിച്ച് സുരക്ഷാ മുന്നൊരുക്കങ്ങൾ പൊലീസ് വിലയിരുത്തി. രാഷ്ട്രപതിയുടെ ശബരിമല സന്ദർശന തീയതി അടുത്തയാഴ്ച തീരുമാനമാകും. ഒക്ടോബർ 19, 20 തീയതികളിൽ ദർശന സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന സർക്കാർ രാഷ്ട്രപതി ഭവനെ അറിയിച്ചു. ഒക്ടോബർ 16നാണ് തുലാമാസ പൂജകൾക്കായി ശബരിമല നട തുറക്കുക.

ആഗോള അയ്യപ്പ സംഗമത്തിന്റെ വേദിയിൽ വെച്ചായിരുന്നു മന്ത്രി വിഎൻ വാസവൻ രാഷ്ട്രപതി ശബരിമല സന്ദർശനത്തിന് എത്തുമെന്ന് പ്രഖ്യാപിച്ചത്. രാഷ്ട്രപതിയു ടെ സന്ദർശനത്തിനോടനു ബന്ധിച്ച് ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. രാഷ്ട്രപതിഭവൻ അടുത്തയാഴ്ചയോടെ അന്തിമ തീയതി സംസ്ഥാന സർക്കാരിനെ അറിയിക്കും.

മാസപൂജയുടെ അവസാന ദിവസമായ ഒക്ടോബർ 20ന് രാഷ്ട്രപതി ശബരിമലയിൽ എത്തിയേക്കുമെന്നാണ് വിവരം. മെയ് മാസത്തിൽ രാഷ്ട്രപതി ശബരിമല സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് സന്ദർശനം മാറ്റിവെക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!