വൈക്കത്ത് അഞ്ചുവയസുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു

വൈക്കം ::ഉദയനാപുരത്ത് അഞ്ചുവയസ്സുകാരൻ കുളത്തില്‍ മുങ്ങി മരിച്ചു. ബീഹാർ സ്വദേശി അബ്ദുല്‍ ഗഫാറിന്റെ മകൻ ഹർസാൻ ആണ് മരിച്ചത്

ബന്ധുക്കളായ കുട്ടികളോടൊപ്പം കുളത്തിന്റെ കരയില്‍ കളിക്കുകയായിരുന്നു. ഇതിനിടയില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു.

നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇരുമ്ബുഴിക്കര എല്‍പി സ്കൂളിലെ വിദ്യാർഥിയാണ് ഫർസാൻ. ബീഹാര്‍ സ്വദേശികളായ കുടുംബം കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇരുമ്പുഴിക്കരയിലാണ് താമസം.

കൂടെയുണ്ടായിരുന്ന കുട്ടികളുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ ഹര്‍സാന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!