കൊച്ചി : കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ എറണാകുളം ജില്ലാ കണ്‍വീനർ പി.വി. ജെയിനെ (48) മരിച്ച നിലയില്‍ കണ്ടെത്തി.
ജെയിനിനെ എറണാകുളം നോര്‍ത്തിലെ സെൻട്രല്‍ പൊലീസ് സ്റ്റേഷന് അടുത്തുള്ള ഓഫീസിൽ ഇന്നലെ രാത്രിയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യക്തിപരമായ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ എറണാകുളം ജില്ലാ കണ്‍വീനറെ മരിച്ച നിലയിൽ കണ്ടെത്തി
