തിരുവനന്തപുരം: തിരക്ക് പരിഗണിച്ച് ചെന്നൈയിലേക്ക് കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. ചെന്നൈ എഗ്മൂര്‍തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷല്‍ (06075) 30ന് രാത്രി 10.15ന് ചെന്നൈയില്‍ നിന്നു പുറപ്പെട്ടു ഒക്ടോബര്‍ ഒന്നിന് ഉച്ചയ്ക്ക് 2.05ന് എത്തിച്ചേരും. മടക്ക ട്രെയിന്‍ (06076) ഒക്ടോബര്‍ 5 ഞായറാഴ്ച വൈകിട്ട് 4.30ന് തിരുവനന്തപുരം നോര്‍ത്തില്‍ നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.30ന് ചെന്നൈ എഗ്മൂറിലെത്തും.
ചെന്നൈയിലേക്ക് കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ, സ്‌റ്റോപ്പുകളും സമയവും അറിയാം
